CLOSE

ബംഗളൂരുവിലെ നഴ്‌സിങ് സ്ഥാപനത്തില്‍ സീറ്റ് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തു : പ്രതി അറസ്റ്റില്‍

Share

കല്‍പകഞ്ചേരി: നഴ്‌സിങ്ങിന് സീറ്റ് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. ബംഗളൂരുവിലെ നഴ്‌സിങ് സ്ഥാപനത്തില്‍ പഠിക്കുന്ന കല്‍പകഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിയില്‍ നിന്ന് മറ്റൊരു സ്ഥാപനത്തില്‍ നഴ്‌സിങ്ങിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയെടുത്തത്. കോട്ടയം കുറവിലങ്ങാട് സ്വദേശി തോമസ് ജോര്‍ജിനെയാണ് (41) പോലീസ് അറസ്റ്റ് ചെയ്തത്.

50,000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങിച്ച ശേഷം സീറ്റ് നല്‍കാതെ മുങ്ങിയ ഇയാളെ ഒളിവില്‍ താമസിച്ചിരുന്ന ഏറ്റുമാനൂരിലെ വാടക വീട്ടില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കല്‍പകഞ്ചേരി ഇന്‍സ്‌പെക്ടര്‍ പി.കെ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തില്‍ എസ്.ഐ പ്രദീപ് കുമാര്‍, എ.എസ്.ഐ രാജേഷ്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ആല്‍ബിന്‍, അഭിമന്യു, വിപിന്‍ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published.