കണ്ണനല്ലൂര്‍: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. മുട്ടയ്ക്കാവ് നവാസ് മന്‍സിലില്‍ എ നൗഷാദ് (കെറു-48) ആണ് പോലീസ് പിടിയിലായത്. കണ്ണനല്ലൂര്‍ സ്റ്റേഷനിലെ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 9.30ന് കുളപ്പാടം തൈക്കാവ് മുക്ക് ജങ്ഷന് സമീപമാണ് സംഭവം. പട്രോളിങ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കണ്ണനല്ലൂര്‍ സ്റ്റേഷനിലെ ജീപ്പിലുണ്ടായിരുന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ അരുണാണ് ആക്രമിക്കപ്പെട്ടത്.
കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സജീവ്, രാജേന്ദ്രന്‍പിള്ള തുളസീധരന്‍പിള്ള എ.എസ്.ഐ മാരായ സതീഷ്, ബിജു, പ്രദീപ് സി.പി.ഒ മനു എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.