CLOSE

കെ റെയില്‍; പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയുടെ കത്ത്

Share

തിരുവനന്തപുരം: കെ റെയില്‍ അനുമതിക്ക് പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയുടെ കത്ത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്ഥലമേറ്റെടുപ്പിനായി ചെലവ് വരുന്ന 13700 കോടി രൂപയും സംസ്ഥാനം വഹിക്കുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

കെ റെയിലില്‍ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അനുമതിക്കായി സര്‍ക്കാര്‍ നീക്കങ്ങള്‍ ശക്തമാക്കുമ്പോഴും സ്ഥലമേറ്റെടുപ്പില്‍ തന്നെ ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. എന്നാല്‍ കത്ത് പുറത്തായതിന് പിന്നാലെ യുഡിഎഫ് എതിര്‍പ്പ് കടുപ്പിച്ചിരിക്കുകയാണ്.

അതേസമയം കെ റെയിലുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകളെ അവഗണിക്കരുതെന്ന് സിപിഐ. കെ റെയിലില്‍ യുഡിഎഫും ബിജെപിയും ഉയര്‍ത്തുന്ന ചോദ്യങ്ങളെ ശക്തമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും മുന്നോട്ട് പോകുമ്പോളാണ് ആശങ്കകളെ അവഗണിക്കരുതെന്ന് സിപിഐ വ്യക്തമാക്കുന്നത്. ഇടത് സംഘടനകളും ആശങ്കയറിയിച്ചിട്ടുണ്ടെന്നും എല്ലാം വിശദമായി പഠിച്ച ശേഷമെ മുന്നോട്ട് പോകൂയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *