കൊച്ചി: കൊച്ചിയില്‍ ഉത്തരേന്ത്യന്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ ഇടപെട്ട് ഹൈക്കോടതി. കേസെടുക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എഎസ്ഐക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് സര്‍ക്കാരിനോട് ചോദിച്ചു.
കേസിലെ തുടര്‍നടപടികളില്‍ സഹായിക്കാന്‍ അമികസ്ക്യൂറിയെ ഹൈക്കോടതി നിയമിച്ചു. പരാതിക്കാരില്‍ നിന്ന് വാങ്ങിയ പണം തിരികെ കൊടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ജനുവരി ആദ്യയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കേസന്വേഷണത്തിന് ഡല്‍ഹിയില്‍ പോകാനും താമസസൗകര്യത്തിനും പോലീസ് പരാതിക്കാരിയുടെ കയ്യില്‍ നിന്ന് പണം വാങ്ങിയത് തെറ്റാണെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. പോലീസുകാരനെതിരെ അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം. കേസന്വേഷണത്തിന് പോലീസുകാര്‍ക്കുള്ള ചിലവിന് പണം നല്കാന് സര്‍കാര്‍ നടപടി സ്വീകരിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.