മലപ്പുറം : ഭാര്യയുടെ സ്വര്‍ണവുമായി എട്ടുവര്‍ഷം മുമ്പ് മുങ്ങിയ 43കാരന് പിടിയില്‍. തിരൂര്‍ തൃപ്രങ്ങോട് സ്വദേശി അബ്ദുള്‍ സലീം ആണ് അറസ്റ്റിലായത്.
പൊന്നാനി തെയ്യങ്ങാട് ഒളിവില്‍ താമസിക്കവെയാണ് പ്രതി പിടിയിലായത്. സ്വര്‍ണവുമായി മുങ്ങിയ ശേഷം അബ്ദുള്‍ സലീം പൊന്നാനിയില്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു.
ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ പൊന്നാനിയില്‍ ഒളിവില്‍ കഴിയുന്ന വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.