CLOSE

തുടര്‍ ഭരണം വലിയ ഉത്തരവാദിത്തം, സര്‍ക്കാര്‍ നീതിക്ക് വേണ്ടി നിലകൊള്ളണം; മുഖ്യമന്ത്രി

Share

ണ്ണൂര്‍: തുടര്‍ ഭരണം വലിയ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീതിക്ക് വേണ്ടി സര്‍ക്കാര്‍ നിലകൊള്ളുന്ന കാഴ്ചപ്പാട് ഉണ്ടാക്കണം. പശ്ചിമ ബംഗാള്‍, ത്രിപുര അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജനജീവിതം മെച്ചപ്പെടുത്താന്‍ നിരന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ സി.പി.എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മുഖ്യമന്ത്രി.

ഇതിനിടെ വഖഫ് ബോര്‍ഡ് നിയമനത്തില്‍ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി. വഖഫ് നിയമനങ്ങള്‍ പി എസ് സി ക്ക് വിട്ടത് ബോര്‍ഡിന്റെ തീരുമാന പ്രകാരമാണെന്നും വിഷയത്തില്‍ മത സംഘടനകളുമായി ചര്‍ച്ച നടത്തിയെന്നും പറഞ്ഞ അദ്ദേഹം അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഭരണം ലഭിച്ചതില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് അഹങ്കാരം പാടില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടു. അതേസമയം സി പി ഐ എം ജില്ലാ സമ്മേളങ്ങള്‍ രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 9.30 ന് സമ്മേളന നഗരിയായ മാടായി കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിന് മുന്നില്‍ മുതിര്‍ന്ന നേതാവും ജില്ലാ കമ്മറ്റി അംഗവുമായ ഒ.വി നാരായണന്‍ പാതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

Leave a Reply

Your email address will not be published.