മട്ടന്നൂര്‍: കണ്ണൂരില്‍ ടിപ്പര്‍ ലോറി മതിലിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. ഇരിട്ടി വിളമന സ്വദേശികളായ രവീന്ദ്രന്, അരുണ്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മട്ടന്നൂരിലായിരുന്നു സംഭവം.
ഇരിട്ടിയില്‍ നിന്ന് ചെങ്കല്ല് കയറ്റി വടകരയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മട്ടന്നൂരില്‍ വച്ച് ടിപ്പര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിക്കുകയായിരുന്നു. ടിപ്പറിലുണ്ടായിരുന്ന രണ്ടുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തില്‍ ടിപ്പര്‍ ലോറി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.