CLOSE

പോത്തന്‍കോട് കല്ലൂരിലെ ഗുണ്ടാപകയെ തുടര്‍ന്നുള്ള കൊലപാതകം : ഒരാള്‍ കസ്റ്റഡിയില്‍

Share

തിരുവനന്തപുരം: പോത്തന്‍കോട് കല്ലൂരിലെ ഗുണ്ടാപകയെ തുടര്‍ന്നുള്ള കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. മറ്റ് പ്രതികള്‍ക്കായി വ്യാപക അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണെന്നാണ് സംശയം. റൂറല്‍ എസ്.പി യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ഇന്നലെയാണ് തിരുവനന്തപുരം പോത്തന്‍കോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോത്തന്‍കോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത ശേഷം ബൈക്കില്‍ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

മൂന്നംഗം അക്രമി സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. ഓടി വീട്ടില്‍ കയറിയ സുധീഷിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. ഗുണ്ടാ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.