CLOSE

മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടാന്‍ താത്പര്യമില്ല; നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍

Share

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കണമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ താത്പര്യമില്ല. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പ് വെയ്ക്കാന്‍ തയാറെന്നും ഗവര്‍ണര്‍ അറിയിച്ചു. തന്നെ മുന്നില്‍ നിര്‍ത്തി നിയമനങ്ങള്‍ വേണ്ട. മുഖ്യമന്ത്രിയെ ചാന്‍സലര്‍ ആക്കിയാല്‍ പ്രശ്‌നങ്ങള്‍ തീരും. രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പുനഃപരിശോധനാ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് രാജി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. ഗവര്‍ണര്‍ക്കെതിരെ കേസ് നല്‍കിയ കലാമണ്ഡലം വിസിയെ പിന്തിരിപ്പിക്കാനും ആലോചന. കാലടി സര്‍വകലാശാല ചാന്‍സലറുടെ അന്തിമ പട്ടികയില്‍ 3 പേരുകള്‍ ഉള്‍പ്പെടുത്തിയേക്കും.

Leave a Reply

Your email address will not be published.