CLOSE

ജാതീയതയെക്കുറിച്ചുള്ള സത്യസന്ധമായ ചര്‍ച്ചകള്‍ക്കു മലയാളം വേദിയാകുന്നില്ലെന്ന് യുവ സംവിധായകര്‍

Share

സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയതയെക്കുറിച്ചുള്ള സത്യസന്ധമായ ചര്‍ച്ചകള്‍ക്കു മലയാളസിനിമ വേദിയാകുന്നില്ലെന്ന് യുവ സംവിധായകര്‍. ഇതര ഭാഷകളില്‍ ജാതീയതയേയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനങ്ങളെയും പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍ ധാരാളമുണ്ടെങ്കിലും മലയാളം അതിനു അപവാദമാകുന്നതായും രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയിലെ മീറ്റ് ദി പ്രസില്‍ അഭിപ്രായമുയര്‍ന്നു.

ജാതീയമായ വേര്‍തിരിവിനെകുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും സിനിമയില്‍ അവ പ്രതിഫലിക്കണമെന്നും ആര്യന്‍ എന്ന ചിത്രത്തിന്റെ സംവിധായിക അസ്രാ ജൂല്‍ക്ക പറഞ്ഞു. ഉന്നത ജാതീയമായ കാഴ്ചപ്പാടുകളില്‍ നിന്നാണ് മലയാള സിനിമ സംസാരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ജാതീയതയ്ക്കൊപ്പം ലിംഗസമത്വത്തേയും സത്യസന്ധമായി സമീപിക്കാന്‍ സമൂഹം പരിശീലിക്കണമെന്ന് ജോര്‍ജ് എബ്രഹാം പറഞ്ഞു. വൃഷഭ് മൈത്രി,കനിഹാ ഗുപ്ത, കിരണ്‍ കെ ആര്‍ , ജെ ജെ എബ്രഹാം ,സൂരജ് ഗുഞ്ചാല്‍ , സോണിയ ഫിലിന്റോ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *