CLOSE

കഴുത്തില്‍ വാള്‍വെച്ച് സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ പ്രതി പിടിയില്‍

Share

കോഴിക്കോട്: സ്ത്രീയുടെ കഴുത്തില്‍ വാള്‍വെച്ച് ഒമ്ബത് പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍.

കള്ളന്‍തോട് ഏരിമല പടിഞ്ഞാറെ തൊടികയില്‍ ജിതേഷ് എന്ന അപ്പുട്ടനെയാണ് (26) ചേവായൂര്‍ എസ്.ഐ എന്‍.എസ് ഷാനി!!െന്റ നേതൃത്വത്തില്‍ ചേവായൂര്‍ പൊലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

മുഖ്യപ്രതി ടിങ്കു എന്ന ഷിജുവിന്റെ കൂട്ടുപ്രതിയാണ് ഇയാള്‍. ഓട്ടോ ഡ്രൈവറായ ജിതേഷ് കഴിഞ്ഞ വര്‍ഷം കുനിയില്‍ കൊളക്കാടന്‍ കുടുബത്തിലെ ഒരാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട പ്രതിയാണ്.

കഴിഞ്ഞ ജൂണ്‍ ഒന്നിന് ചേവായൂര്‍ പ്രസന്‍േറഷന്‍ സ്‌കൂളിന്റെ പിറകുവശത്തെ വീട്ടില്‍ അതിക്രമിച്ച് കടന്ന് സ്ത്രീയുടെ കഴുത്തില്‍ വാള്‍വെച്ച് ഭീഷണിപ്പെടുത്തി ബലമായി ഒമ്ബത് പവനോളം സ്വര്‍ണാഭരണ ങ്ങള്‍ കവര്‍ച്ച നടത്തി കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് മുഖ്യപ്രതിയായ ടിങ്കു ഷിജുവിനെ കഴിഞ്ഞ മാസം പിടികൂടിയിരുന്നു.

ടിങ്കുവിനോടൊപ്പമുണ്ടായിരുന്ന സഹോദരങ്ങളായ വിജേഷ്, വിബിന്‍ രാജ് എന്നിവരും ജിതേഷിന്റെ സഹോദരന്‍ ജിതിനും ഇവരുടെ സുഹൃത്തുക്കളായ ക്വട്ടേഷന്‍ സംഘങ്ങളും ചേര്‍ന്ന് പൊലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

ടിങ്കു നിരവധി കഞ്ചാവ്, സ്വര്‍ണകവര്‍ച്ച, പെട്രോള്‍ പമ്ബില്‍നിന്ന് പണം തട്ടിപ്പറിക്കല്‍ തുടങ്ങി 60ഓളം കേസുകളിലെ മുഖ്യപ്രതിയും മുമ്ബ് കാപ്പ ചുമത്തിയ പ്രതിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *