CLOSE

റെയില്‍വേ നിര്‍ത്തലാക്കിയ യാത്രക്കാരുടെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

Share

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ച ഇന്ത്യന്‍ റെയില്‍വേ പല വിഭാഗത്തില്‍ പെട്ട യാത്രകാര്‍ക്കും നല്‍കിയിരുന്ന യാത്രാ ഇളവുകള്‍ ഇപ്പോള്‍ പിന്‍ വലിച്ചതായി കാണുന്നു. റെയില്‍വേ മുമ്പ് 53 വിഭാഗത്തില്‍പെട്ട ആളുകള്‍ക്ക് യാത്രാ നിരക്കില്‍ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. മുതിര്‍ന്ന പൗരന്മാര്‍, പോലീസ് മെഡലുകള്‍ നേടിയിട്ടുള്ളവര്‍, ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കള്‍, യുദ്ധത്തില്‍ മരിച്ച സൈനികരുടെ വിധവകള്‍, എക്‌സിബിഷനുകള്‍ക്കായി സഞ്ചരിക്കുന്ന കലാകാരന്മാരും കര്‍ഷകരും, കായിക മത്സരങ്ങള്‍ക്ക് പങ്കെടുക്കാന്‍ പോകുന്നവര്‍ തുടങ്ങിയ വിഭാങ്ങളില്‍ പെട്ടവര്‍ക്കെല്ലാം ഈ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. യാത്രാ നിരക്കില്‍ 50 ശതമാനം മുതല്‍ 75 ശതമാനം വരെ ഈ കൂട്ടര്‍ക്കു നിരക്കില്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ വളരെ ചുരുക്കം വരുന്ന വിഭാഗങ്ങളെ മാത്രം നിലനിര്‍ത്തി ഇതിലെ ബഹുഭൂരിപക്ഷം യാത്രാ ഇളവുകളും റെയില്‍വേ ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുകയാണ്. ഈ ആനുകൂല്യങ്ങള്‍ അതാത് വിഭാഗങ്ങള്‍ക്ക് അര്‍ഹതയുള്ളതും അത്യാവശ്യമുള്ളതുമായതിനാല്‍ ഇവ പുനഃസ്ഥാപിക്കണമെന്ന് പാര്‍ലമെന്റില്‍ ശൂന്യവേളയില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.