കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കല്യാശ്ശേരി കെ പി ആര് ഗോപാലന് സ്മാരക ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിന് അനുവദിച്ച മൂന്ന് കോടി രൂപ ചിലവില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2021 ഡിസംബര്‍ 18 ന് കേരള വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കാസര്‍ഗോഡ് എം പി രാജ് മോഹന്‍ ഉണ്ണിത്താന്, കല്യാശ്ശേരി എം എല്‍ എ എം വിജിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, മുന്‍ എംഎല്‍എ ടി വി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എം സെല്‍വ മണി, റീജ്യണല്‍ ഡയറക്ടര്‍ പി വി പ്രസീത, ഡിഡിഇ മനോജ് മണിയൂര്‍, ഡി ഇ ഒ വഹീദ കെ എ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ് തുടങ്ങിയവര്‍ പങ്കെടുക്കും.