CLOSE

വിമുക്തി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

Share

സംസ്ഥാന ലഹരി വര്‍ജ്ജനമിഷന്‍ വിമുക്തി സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ ലഹരിയുടെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനും സര്‍ഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ്. രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്. മികച്ച സ്‌ക്രിപ്റ്റിന് 10,000 രൂപയും മികച്ച സംവിധായകന് 10,000 രൂപയും ലഭിക്കും. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ 2022 ജനുവരി 31 നകം ഷോര്‍ട്ട് ഫിലിം vimukthiexcise@gmail.com ലേക്ക് അയയ്ക്കണം. മത്സര നിബന്ധനകളും മറ്റുവിശദാംശങ്ങളും vimukthi.kerala.gov.in ല്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *