CLOSE

കല്ലേലി കാവില്‍ മലക്കൊടി എഴുന്നള്ളിച്ചു : ദര്‍ശനം ധനു 10 വരെ

Share

കോന്നി :പൂര്‍ണ്ണമായ പ്രകൃതി സംരക്ഷണ പൂജകള്‍ ഒരുക്കി 999 മലകള്‍ക്കും ഒന്ന് പോലെ മൂല നാഥനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ പവിത്രമായ മലക്കൊടി എഴുന്നള്ളിച്ച്പ്രത്യേക പീഠത്തില്‍ ഇരുത്തി. ധനു പത്തു വരെ ഭക്തജനതയ്ക്ക് മലക്കൊടി ദര്‍ശിക്കാവുന്നതും നാണയപറ, മഞ്ഞള്‍ പറ, വിത്ത് പറ എന്നിവ തിരു മുന്നില്‍ സമര്‍പ്പിക്കവുന്നതുമാണ്.

കാവ് ഉണര്‍ത്തി മലയ്ക്ക് താംബൂലം സമര്‍പ്പിച്ചതോടെ ആദി ദ്രാവിഡ നാഗ ഗോത്ര ചടങ്ങുകള്‍ക്ക് മല വിളിച്ചു ചൊല്ലി. ജലത്തില്‍ നിന്നും മരത്തില്‍ നിന്നും മണ്ണില്‍ നിന്നും വനത്തില്‍ നിന്നും വന്ന ജീവി വര്‍ഗ്ഗങ്ങള്‍ക്കും പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗങ്ങള്‍ക്കും ഊട്ടും പൂജയും നല്‍കിയതോടെ 999 മലക്കൊടി ചെണ്ട മേളത്തോടെയും ആര്‍പ്പ് വിളികളോടും കൂടി എഴുന്നള്ളിച്ചു. തുടര്‍ന്ന് പ്രഭാത പൂജയും നമസ്‌ക്കാരവും നടന്നു. കാവ് മുഖ്യ ഊരാളി ഭാസ്‌കരന്‍, വിനീത് ഊരാളി എന്നിവര്‍ പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചു

Leave a Reply

Your email address will not be published.