CLOSE

ഡെലിവറി ബോയ് ചമഞ്ഞെത്തി വീട്ടമ്മയുടെ മാല കവര്‍ന്നു, കൊണ്ടുപോയത് മുക്കുപണ്ടം!

Share

മുണ്ടക്കയം: ഡെലിവറി ബോയ് ചമഞ്ഞ് വീട്ടിലെത്തിയ മോഷ്ടാവ് യുവതിയെ അടിച്ചുവീഴ്ത്തി മാല കവര്‍ന്നു.

ആലമ്ബരപ്പ് കൊച്ചുമാടശേരി അജിത്തിന്റെ ഭാര്യ ഊര്‍മിളയാണ് (23) ആക്രമണത്തിനിരയായത്. പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. അതേസമയം നഷ്ടപ്പെട്ട മാല മുക്കുപണ്ടമായിരുന്നെന്ന് യുവതി പറഞ്ഞു.
കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയില്‍ ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. യുവതിയും രണ്ട് ചെറിയ കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഡെലിവറിയുമായി എത്തിയയാള്‍ എന്ന വ്യാജേന തോളില്‍ ബാഗും തൂക്കിയാണ് കള്ളനെത്തിയത്. ഫ്‌ലിപ്കാര്‍ട്ടില്‍ സാധനം ഓര്‍ഡര്‍ ചെയ്തിരുന്നതിനാല്‍ യുവതിക്ക് സംശയം തോന്നിയില്ല. പൊടുന്നനെ ഇയാള്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. യുവതി തടഞ്ഞതോടെ മുഖത്തിടിച്ച് വീഴ്ത്തിയ ശേഷം മാലയുമായി മോഷ്ടാവ് റോഡില്‍ കാത്തു നിന്നയാളുടെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മാസ്‌കും ഫേസ് ഷീല്‍ഡും ധരിച്ചിരുന്നതിനാല്‍ കള്ളന്റെ മുഖം വ്യക്തമായില്ലെന്ന്
യുവതി പറഞ്ഞു. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *