കോഴിക്കോട്: വടകര നഗരത്തില്‍ മിനി സിവില്‍ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസില്‍ വന്‍ തീപ്പിടുത്തം. പുലര്‍ച്ച അഞ്ചരയോടെയാണ് അഗ്നിബാധയുണ്ടായത്.
ഓഫീസ് കെട്ടിടത്തിന്റെ നല്ലൊരു ഭാഗവും തീ വിഴുങ്ങിയ നിലയാണ്. ഓഫീസിലെ രേഖകളും കമ്പ്യൂട്ടറുകളും കത്തിനശിച്ചു.
തൊട്ടടുത്തുള്ള സബ് ജയിലിലേക്കും ട്രഷറിയിലേക്കും തീ പടര്‍ന്നു. വടകരയില്‍ നിന്നും നാദാപുരത്ത് നിന്നും അഗ്നിരക്ഷാ സേന എത്തി.