CLOSE

ലൈംഗിക തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍; മുന്‍ഗണന റേഷന്‍ കാര്‍ഡ് നല്‍കും

Share

തിരുവനന്തപുരം: ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സുപ്രീംകോടതിയെ നിലപാടറിയിച്ചു.

കോവിഡ് ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയെന്ന് കേരളം സുപ്രീംകോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നത്.

സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളില്‍ നിന്നും ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങാം. സംസ്ഥാനം മുന്‍ഗണന റേഷന്‍ ഉപഭോക്താക്കളുടെ പട്ടികയില്‍ ലൈംഗിക തൊഴിലാളികളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കേരളം അറിയിച്ചു.

നാഗേശ്വര റാവു, ബിആര്‍ ഗവായി, ബിവി നഗര്‍ത്തന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 2011ല്‍ തന്നെ ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അത് നടപ്പായില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ സത്യവാങ്മൂലം.

Leave a Reply

Your email address will not be published.