CLOSE

പ്രതിയെ തിരഞ്ഞുപോയ വള്ളം മറിഞ്ഞു; ഒരു പോലീസുകാരന്‍ മരിച്ചു

Share

തിരുവനന്തപുരം: വര്‍ക്കല ശിവഗിരിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞു. പോത്തന്‍കോട് കൊലപാതക കേസിലെ പ്രതിയെ പിടിക്കാന്‍ എത്തിയ സംഘത്തിന്റെ വള്ളമാണ് മറിഞ്ഞത്. സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു.

പനയില്‍ക്കടവ് പാലത്തിന് സമീപമാണ് അപകടം. സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ കണ്ടെത്താന്‍ എത്തിയ സംഘത്തിന്റെ വള്ളം മറിയുകയായിരുന്നു. വര്‍ക്കല സിഐ അടക്കം നാലുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. എന്നാല്‍ എസ്.എ.പി ബറ്റാലിനില്‍ നിന്ന് നിയോഗിച്ച ആലപ്പുഴ സ്വദേശി ബാലവിനെ കാണാതായി.

തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് നടത്തിയ തെരച്ചിലില്‍ ബാലുവിനെ കണ്ടെത്തി. വള്ളം മറിഞ്ഞതിന് സമീപത്തു നിന്നുമാണ് കണ്ടെത്തിയത്. ബാലുവിനെ ഉടന്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *