CLOSE

ഗുരുവായൂരില്‍ വഴിപാടായി ലഭിച്ച ‘ഥാര്‍’ എറണാകുളം സ്വദേശിക്ക്

Share

ഗുരുവായൂര്‍: ഗുരുവായൂരില്‍ വഴിപാടായി ലഭിച്ച ‘ഥാര്‍’ ലേലം ചെയ്തു. എറണാകുളം ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലിയാണ് ‘ഥാര്‍’ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എന്നാല്‍ 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അമല്‍ മുഹമ്മദ് ലേലം ഉറപ്പിച്ച് ‘ഥാര്‍’ സ്വന്തമാക്കിയത്.

ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി ഥാര്‍ ലഭിച്ചത്. 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എന്‍ജിന്‍. ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published.