CLOSE

മണ്ണിടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം : അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്

Share

കൊല്ലം: ജോലിക്കിടയില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. അപകടത്തില്‍ കണ്ണനല്ലൂര്‍ ചേരിക്കോണം പ്രീത മന്ദരത്തില്‍ പ്രദീപ് (38) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളിക്ക് മണ്ണിടിഞ്ഞു വീണ് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ 11 ഓടെയാണ് അപകടമുണ്ടായത്. കണ്ണനല്ലൂര്‍ മൈതാനത്തിന് സമീപം ആണ് സംഭവം.

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രദീപിനെ രക്ഷിക്കാനായില്ല. അന്യ സംസ്ഥാന തൊഴിലാളി ഗുരുതരാവസ്ഥയില്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published.