ഡിസംബര്‍ 21ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍വ്വകലാശാല ഗസ്റ്റ് ഹാസില്‍ ഉന്നതതല യോഗം ചേര്‍ന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ചടങ്ങുകള്‍ നടക്കുക. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും 72 മണിക്കൂര്‍ മുമ്പെടുത്ത ആര്.ടി.പി.സി ആര് സര്‍ട്ടിഫിക്കറ്റ് കരുതും. യോഗത്തില്‍ സബ്കളക്ടര്‍ ഡി.ആര് മേഘശ്രീ അധ്യക്ഷയായി. ഇന്റലിജന്‍സ് ബ്യൂറോ എസ്.പി സി.എന്‍ ധനീഷ്, ജില്ലാ പോലീസ് മേധാവി പി.ബി രാജീവ്, സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് എസ് പി സുനില്‍കുമാര്‍, ഡി.വൈ.എസ്.പിമാരായ പി.ദാമോദരന്‍, പി.കെ.സുധാകരന്, ഹരിദാസ്, സുനില്‍കുമാര്‍, ആര് ഡി ഒ അതുല്‍ സ്വാമിനാഥ്, കേന്ദ്രസര്‍വകലാശാല രജിസ്ട്രാര്‍ ഡോ എന്‍.സന്തോഷ് കുമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു