CLOSE

ആണ്‍വിദ്യാര്‍ത്ഥികളെ അശ്ലീല കെണിയില്‍ കുടുക്കുന്ന വന്‍ സംഘം പിടിയില്‍

Share

ആണ്‍വിദ്യാര്‍ത്ഥികളെ അശ്ലീലകെണിയില്‍ കുടുക്കുന്ന വന്‍ സംഘം പിടിയില്‍.രാജസ്ഥാനില്‍ നിന്നാണ് സംഘത്തിലെ മൂന്നു പേരെ തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് പിടികൂടിയത്.

അശോക് പട്ടിദാര്‍, നിലേഷ് പട്ടിദാര്‍, വല്ലഭ് പട്ടിദാര്‍ എന്നിവരാണ് പിടിയിലായ പ്രതികള്‍. രാജ്യവ്യാപകമായി ഇരകളെ കുടുക്കുന്ന സംഘമാണിതെന്നും കേരളത്തില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികളെ ഇവര്‍ വലയിലാക്കിയെന്നും പൊലീസ് പറയുന്നു.

ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് വിദ്യാര്‍ത്ഥികളെ കെണിയില്‍ കുടുക്കിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായും പൊലീസ് സ്ഥിരീകരിച്ചു. പ്രതികളെ നാളെ കേരളത്തില്‍ എത്തിക്കും.

Leave a Reply

Your email address will not be published.