CLOSE

കണ്ണൂര്‍ നെഹര്‍ കോളേജിലെ റാഗിങ്; ആറ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

Share

കണ്ണൂര്‍: കാഞ്ഞിരോട് നെഹര്‍ കോളേജിലെ റാഗിങ് പരാതിയുമായി ബന്ധപ്പെട്ട് ആറ് സീനിയര്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്വാന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് ചക്കരക്കല്‍ പോലീസ് ആറുപേരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി പി അന്‍ഷാദിനെ ഒരു സംഘം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രിയില്‍ വെച്ചാണ് അന്‍ഷാദിന് ബോധം വീണ്ടുകിട്ടിയത്. ആദ്യം അടിപിടി കേസായി രജിസ്റ്റര്‍ ചെയ്ത ചക്കരക്കല്‍ പോലീസ് തുടരന്വേഷണത്തില്‍ സംഭവത്തിന്റെ ഗൗരവം തിരിച്ചറിയുകയായിരുന്നു. പ്രതികള്‍ക്ക് എതിരെ റാഗിംഗ് കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *