CLOSE

കെഎസ്ആര്‍ടിസി ശമ്പള വിതരണം നാളെ മുതല്‍

Share

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സി.എം.ഡി അറിയിച്ചു. ജീവനക്കാരുടെ ബഹിഷ്‌കരണ സമരം മൂലം പ്രതിദിന വരുമാനത്തില്‍ മൂന്നരക്കോടി രൂപയുടെ നഷ്ട്ടം സംഭവിച്ചു. കോവിഡിന് ശേഷമുള്ള റെക്കോര്‍ഡ് വരുമാനമായിരുന്നു (5.79 കോടി രൂപ) കഴിഞ്ഞ തിങ്കളാഴ്ച കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചതെന്നും സി.എം.ഡി അറിയിച്ചു.

വെള്ളിയാഴ്ചയും നല്ല വരുമാനം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ അത് 4.83 കോടിയായി കുറഞ്ഞു. ഈ സാഹചര്യത്തില്‍ ഡ്യൂട്ടി ബഹിഷ്‌കരണം നടത്തിയാല്‍ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. ക്രിസ്മസ് അവധി ഉള്‍പ്പെടെ പരിഗണിച്ച് യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നതിനാല്‍ ജീവനക്കാര്‍ ജോലി ബഹിഷ്‌കരിച്ച് സര്‍വീസ് മുടക്കരുതെന്നും സി.എം.ഡി അഭ്യര്‍ത്ഥിച്ചു.

ഇത്തരം ബഹിഷ്‌കരണം കാരണം സര്‍വീസ് മുടങ്ങുന്നത് കൊണ്ട് കെ.എസ്.ആര്‍.ടി.സിയെ ജനങ്ങളില്‍ നിന്നും അകറ്റുന്നു. തിങ്കളാഴ്ച ശമ്പളം വിതരണം ചെയ്യുമെന്നുള്ള ഉറപ്പില്‍ നിലവില്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുന്ന സംഘടനകള്‍ അതില്‍ നിന്നും പിന്മാറണമെന്നും സി.എം.ഡി അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published.