CLOSE

മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസ് ഇടിച്ച് നാലുവയസ്സുകാരന് ദാരുണാന്ത്യം

Share

തിരുവനന്തപുരം: മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച നാലുവയസ്സുകാരന്‍ ബസ് കയറി മരിച്ചു. കരകുളം കാച്ചാണി കുന്നൂര്‍ശാല വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിന്റെയും സജിതയുടെ ഏകമകന്‍ ശ്രീഹരിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് 6.30 ഓടെയാണ് ദാരുണ സംഭവമുണ്ടായത്. പാളയം-ബേക്കറി റോഡില്‍ വെച്ച് മാതാപിതാക്കളുടെ കണ്‍മുന്നിലാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ തമ്പാനൂര്‍ ഭാഗത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് മുന്നിലിരുന്ന ശ്രീഹരി തെറിച്ച് ബസിനടിയില്‍പെടുകയായിരുന്നു.

തലയിലൂടെ ടയറുകള്‍ കയറിയിറങ്ങിയ കുഞ്ഞ് തല്‍ക്ഷണം മരിച്ചു. കുഞ്ഞ് അപകടത്തില്‍പെട്ടത് കണ്ട് അമ്മ സജിത കുഴഞ്ഞുവീണു. നേരിയ പരിക്കേറ്റ ഇവരെയും കുഞ്ഞിനെയും നാട്ടുകാര്‍ ഉടന്‍തന്നെ എസ്.എ.ടി ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.

ബന്ധുവിന്റെ കല്യാണത്തിനായി പാളയത്തെ ഓഡിറ്റോറിയത്തിലേക്ക് പോകുംവഴിയായിരുന്നു അപകടമുണ്ടായത്. പെയിന്റിങ് പണിക്കാരനായ ബിജുവിനും സജിതക്കും പത്തുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുഞ്ഞായിരുന്നു ശ്രീഹരി.

Leave a Reply

Your email address will not be published.