മല്ലപ്പള്ളി: ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നടന്ന മോഷണ ശ്രമത്തിനിടെ രണ്ടുപേര്‍ പോലീസ് പിടിയില്‍. രണ്ട് തമിഴ്നാട് സ്വദേശികള്‍ ആണ് പോലീസ് പിടിയിലായത്. തിരുനെല്വേലിപേട്ട സ്ട്രീറ്റില്‍ വിരമണി (27), പരമശിവം (കാശി -22) എന്നിവരാണ് അറസ്റ്റിലായത്.
ആനിക്കാട് പാതിക്കാട് കല്ലുമണ്ണില്‍ പൊന്നമ്മ മത്തായിയുടെ വീട്ടിലാണ് മോഷണശ്രമം നടത്തിയത്. വീടിന്റെ കതക് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. എന്നാല്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കീഴ്വായ്പൂര് എസ്.ഐ മധു, പോലീസുകാരായ ആദര്‍ശ്, രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരുടെ സഹായത്തോടെയാണ് മോഷ്ടാക്കളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.