CLOSE

വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊന്നു: സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍

Share

കുണ്ടറ: വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍. പേരയം മമത നഗര്‍ ഷിബ ഭവനില്‍ രാധിക (52)യെ ആണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രാധികയുടെ സഹോദരീ ഭര്‍ത്താവ് ലാല്‍കുമാറിനെ (50) പോലീസ് അറസ്റ്റ് ചെയ്തു

ഇന്നലെ വൈകീട്ട് 6.30നായിരുന്നു സംഭവം. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ രാധിക കഴിഞ്ഞ തിങ്കളാഴ്ച അയല്‍വാസിയായ പ്രവീണ്‍കുമാറിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ രാധികയുടെ വീട്ടുകാരും പ്രവീണ്‍കുമാറുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വിവാഹദിവസം തര്‍ക്കമുണ്ടായി രാധികയുടെ സഹോദരി ഷീബയെ പ്രവീണ്‍ മര്‍ദിച്ചു. ഷീബ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രവീണ്‍കുമാറിനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

രാധികയുടെ പേരിലുള്ള വീട്ടിലാണ് സഹോദരിയും ഭര്‍ത്താവും കുട്ടിയും താമസിച്ചിരുന്നത്. ഇന്നലെ ഷീബയും ഭര്‍ത്താവും വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് രാധിക ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വിരോധമാണ് വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് രാധികയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *