CLOSE

മലപ്പുറത്ത് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

Share

മലപ്പുറം: ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ (46), സഹോദരന്‍ ഉസ്മാന്‍ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ ചണ്ടിയന്‍മൂച്ചി അസന്‍ കൂട്ടി , ഉസ്മാന്റെയും സഹോദരിയുടെയും 3 കുട്ടികള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു കുടുംബം. അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *