CLOSE

കെഎസ്ആര്‍ടിസി ബസില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകള്‍ പിടിയില്‍

Share

കൊട്ടാരക്കര: കെ.എസ്.ആര്‍.ടി.സി ബസില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകള്‍ പിടിയില്‍. മധുര മുത്തുപെട്ടി ബസ്‌സ്റ്റാന്‍ഡിന് സമീപം താഴെപുതുപ്പാലത്തില്‍ മുത്തുമാരി (24), പാര്‍വതി (42) എന്നിവരാണ് പിടിയിലായത്.

കെ.എസ്.ആര്‍.ടി.സി ബസില്‍ പുനലൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത അഞ്ചല്‍ സ്വദേശിനിയായ വീട്ടമ്മയുടെ ഷോള്‍ഡര്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന 3500 രൂപയും വിലപിടിപ്പുള്ള രേഖകളുമാണ് ഇവര്‍ മോഷ്ടിച്ചത്. വീട്ടമ്മ കൊട്ടാരക്കരയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

തുടര്‍ന്ന് ഉടന്‍ വീട്ടമ്മ കൊട്ടാരക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published.