CLOSE

ഷാന്‍ വധം; എസ്ഡിപിഐ ആരോപണം ആസൂത്രിതം, പോലീസ് അന്വേഷിക്കട്ടെ; വത്സന്‍ തില്ലങ്കേരി

Share

തിരുവനന്തപുരം: എസ്ഡിപിഐ നേതാവ് കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ താനാണെന്ന ആരോപണം ആസൂത്രിതമെന്ന് ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ഇന്നലെ ആലപ്പുഴയില്‍ പോയിരുന്നു, പൊതു യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കട്ടെയെന്നും വത്സന്‍ തില്ലങ്കേരി പ്രതികരിച്ചു.

നേരത്തെ, കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ വത്സന്‍ തില്ലങ്കേരിയെന്ന് എസ് ഡി പി ഐ ആരോപിച്ചിരുന്നു. ഇന്നലെ ആലപ്പുഴയിലെത്തിയ വത്സന്‍ തില്ലങ്കേരി കൊല ആസൂത്രണം ചെയ്‌തെന്ന് പി കെ ഉസ്മാന്‍ ആരോപിച്ചു.

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചയുമായി ആലപ്പുഴയില്‍ വെട്ടേറ്റ് മരിച്ചത് രണ്ട് നേതാക്കളാണ്. എസ് ഡി പി ഐയുടെയും ബി ജെ പി യുടെയും സംസ്ഥാന ഭാരവാഹികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്നാണ് എസ് ഡി പി ഐ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published.