CLOSE

എറണാകുളത്ത് വന്‍ ലഹരി മരുന്ന് വേട്ട; 2 കോടിയുടെ ഹാഷിഷ് പിടികൂടി

Share

എറണാകുളം: അങ്കമാലിയില്‍ വന്‍ ഹാഷിഷ് വേട്ട. 2 കോടി വിലമതിക്കുന്ന ഹാഷിഷാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്നും ബസ് മാര്‍ഗം കൊച്ചിയില്‍ എത്തിയ കാക്കനാട് സ്വദേശിയാണ് അറസ്റ്റിലായത്.

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിലെ വിവിധ ഡിജെ പാര്‍ട്ടിക്കായി എത്തിച്ച ഹാഷിഷാണ് പോലീസ് പിടിച്ചെടുത്തത്. പ്രത്യേക സംഘം ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. ആലുവ റൂറല്‍ എസ് പിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന.

പ്രതിയുടെ പേര് വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ പേര്‍ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റില്‍ ആകാനുണ്ടെന്നും, 2.5 കിലോ തൂക്കം വരുന്ന ഹാഷിഷാണ് പിടിച്ചതെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *