CLOSE

ആലപ്പുഴ ഇരട്ട കൊലപാതകം: അന്വേഷണത്തില്‍ നിര്‍ണ്ണായക പുരോഗതി, കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് എ ഡി ജി പി

Share

കൊച്ചി: ആലപ്പുഴ ഇരട്ടകൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എഡിജിപി വിജയ് സാഖറെ. കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടാന്‍ കഴിയുകയുള്ളൂവെന്നും വിജയ് സാഖറെ പറഞ്ഞു.

രഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഉള്‍പെട്ടെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. മണ്ണഞ്ചേരിയില്‍ നിന്ന് കണ്ടെത്തിയ ബൈക്ക് രഞ്ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ചതാണ്. അന്വേഷണത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രകോപന പോസ്റ്റുകളില്‍ നടപടി ഉണ്ടാകും. സംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കും’- എഡിജിപി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *