CLOSE

കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് അച്ഛനും മകനും മരിച്ചു

Share

തിരുവനന്തപുരം: കഴക്കൂട്ടത്ത് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ രാജേഷ്(36) മകന്‍ ഋത്വിക്(5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രാജേഷിന്റെ ഭാര്യ സുജിത തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ഇന്‍ഫോസിസിന് സമീപം നിര്‍ത്തി ഇട്ടിരുന്ന ബസിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് കയറുകയായിരുന്നു. യുവതി റോഡിലേക്ക് തെറിച്ചു വീണു. എന്നാല്‍ അച്ഛനും മകനും ഇടിയുടെ ആഘാതത്തില്‍ ബസിനടിയില്‍ കുടുങ്ങിപോയി.

തൃശൂര്‍ പാഴായി നെന്മകരി സ്വദേശിയായ രാജേഷ് ബാലരാമപുരം മുടവൂര്‍ പാറയില്‍ താമസിക്കുകയാണ്. അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയിലെ സെയില്‍സ് എക്‌സിക്യൂട്ടിവാണ് രാജേഷ്.

Leave a Reply

Your email address will not be published. Required fields are marked *