CLOSE

പഠിക്കാതിരുന്നതിന് വഴക്കു പറഞ്ഞതില്‍ വീടു വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിനി ആറ്റില്‍ മരിച്ച നിലയില്‍

Share

തിരുവല്ല: നെടുമ്പ്രം ഓട്ടാഫിസ് കടവില്‍ വിദ്യാര്‍ത്ഥിനി ആറ്റില്‍ മരിച്ച നിലയില്‍. കുറ്റിപ്പറമ്പില്‍ സന്തോഷ്-സിമ ദമ്പതികളുടെ മകള്‍ നമിതയെ (13) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പഠിക്കാതിരുന്നതിന് വീട്ടുകാര്‍ നമിതയെ വഴക്കു പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വീട്ടില്‍ നിന്നിറങ്ങി 100 മീറ്റര്‍ അകലെ ഓട്ടാഫിസ് കടവ് പാലത്തിനോടു ചേര്‍ന്നുള്ള വഴിയിലൂടെ ആറ്റിലേക്ക് ഇറങ്ങുകയായിരുന്നെന്നാണ് വിവരം.

ഇന്ന് രാവിലെ ഏഴരയ്ക്കാണ് സംഭവം. തിരുവല്ല എസ്സിഎസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നമിത. ഒരു സഹോദരിയുണ്ട്.

Leave a Reply

Your email address will not be published.