വാടാനപ്പള്ളി: മാഹിയില്‍ നിന്ന് എറണാകുളത്തേക്ക് കാറില്‍ കടത്തുന്നതിനിടെ വന്‍ വിദേശമദ്യ ശേഖരം പോലീസ് പിടികൂടി. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കളമശ്ശേരി ചങ്ങമ്പുഴ നഗറില്‍ ചെരുവില്‍ വീട്ടില്‍ ജേക്കബിനെയാണ് (37) അറസ്റ്റ് ചെയ്തത്. 300 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് ശങ്കറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച രാവിലെ ചേറ്റുവ പാലത്തിന് സമീപത്തു നിന്നാണ് പിടികൂടിയത്.
സംഭവത്തില്‍ കൂടുതല്‍ പേര് കണ്ണികളായിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. വലപ്പാട് എസ്.ഐ മനോജ്, വാടാനപ്പള്ളി എസ്.ഐ സുബ്രഹ്മണ്യന് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. യുവാവിനെ കോടതിയില്‍ ഹാജരാക്കി.