ആമ്പല്ലൂര്‍: ആമ്പല്ലൂരിലെ സ്വാശ്രയ കര്‍ഷക സമിതി സെക്രട്ടറിയെ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണംപേട്ട പച്ചളിപ്പുറം തേലൂര്‍ വീട്ടില്‍ രമേഷിന്റെ ഭാര്യ രാജലക്ഷ്മിയാണ് (42) ഓഫീസിനുള്ളില്‍ ജീവനൊടുക്കിയത്.
ആമ്പല്ലൂരിലെ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സിലിന് കീഴിലെ സ്വാശ്രയ കര്‍ഷക സമിതി സെക്രട്ടറിയാണ് രാജലക്ഷ്മി. ഇന്നവെ രാവിലെ 10ഓടെ ഓഫീസിലെത്തിയ ഉദ്യോഗസ്ഥനാണ് രാജലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സമീപത്ത് നിന്നും ആത്മഹ്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് പുതുക്കാട് പോലീസ് പറഞ്ഞു.