കറ്റാനം: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വില്പന നടത്തിയ കേസില്‍ യുവാവ് പോലീസ് പിടിയില്‍. കുറത്തികാട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പെരിങ്ങാല വിജി ഭവനില്‍ വിജയ് കാര്‍ത്തികേയനാണ് (26) പിടിയിലായത്.
ഇയാളില്‍ നിന്ന് ഒന്നര കിലോ കഞ്ചാവും 5600 രൂപയും പിടിച്ചെടുത്തു. കൊപ്രപ്പുര ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ഇയാള്‍ രണ്ടര മാസമായി കഞ്ചാവ് വില്‍ക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെ നിരീക്ഷണ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുറത്തികാട് സി.ഐ എസ്. നിസാം, എസ്.ഐ സുനിമോന്, സി.പി.ഒമാരായ ടി.എസ്. നൗഷാദ്, സാദിഖ് ലബ്ബ, സന്തോഷ്, സ്വര്‍ണരേഖ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.