ചീഫ് വിപ്പ് ഡോ. എന്‍ ജയരാജിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ 17 പേരെ കൂടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. എന്‍ ജയരാജിന്റെ പേഴ്സണല്‍ സ്റ്റാഫിന് ശമ്പള ഇനത്തില്‍ ചെലവ് പ്രതിവര്‍ഷം ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് .
ചീഫ് വിപ്പിന്റെ പേര്‍സണല്‍ സ്റ്റാഫില്‍ ഏഴ് പേരെ സര്‍ക്കാര്‍ അനുവദിച്ചിരുന്നു ഡ്രൈവറും പേഴ്സണല്‍ അസിസ്റ്റന്റും അടക്കമാണ് അനുവദിച്ചത്. ഇതുകൂടാതെയാണ് 17 പേരെ കൂടി ഉള്‍പ്പെടുത്തി പുതിയ ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയാണ് പുതിയ പട്ടികയിലുള്ളത്. ഇതില്‍ നാല് പേര് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിവരാണ്. ചീഫ് വിപ്പ് പദവി തന്നെ അനാവശ്യമെന്ന വിവാദങ്ങള്‍ക്കിടെയാണ് പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കൂട്ടിയത്.
23,000 മുതല്‍ ഒരു ലക്ഷം വരെയാണ് പേഴ്സണല്‍ സ്റ്റാഫുകളുടെ ശമ്പളം. ഇതോടെ ചീഫ് വിപ്പിന്റെ പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം 25 ആയി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പി സി ജോര്‍ജിന് 30 പേഴ്സണല്‍ സ്റ്റാഫിനെ അനുവദിച്ചതിനെ എല്‍ഡിഫ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.