CLOSE

രാഷ്ട്രപതി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

Share

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പത്‌നി സവിത കോവിന്ദ്, മകള്‍ സ്വാതി കോവിന്ദ്, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ദര്‍ശനത്തിനു ശേഷം ക്ഷേത്രത്തിന്റെ വടക്കേനടയില്‍വച്ച് ക്ഷേത്രം ട്രസ്റ്റി അംഗങ്ങള്‍ അദ്ദേഹത്തിന് ഉപഹാരങ്ങള്‍ സമ്മാനിച്ചു. തുടര്‍ന്നു രാജ്ഭവനിലേക്കു മടങ്ങിയ രാഷ്ട്രപതി ഇന്ന് അവിടെ തങ്ങിയ ശേഷം നാളെ (ഡിസംബര്‍ 24) രാവിലെ 10.20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിക്കു മടങ്ങും

Leave a Reply

Your email address will not be published.