കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ഏത് പുതിയ പദ്ധതികള്‍ ഉണ്ടാകുമ്പോഴും ചിലര്‍ അതിനെ എതിര്‍ക്കാനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയപാത ഉദ്ഘാടനം, ഗെയ്ല്‍ പൈപ്പ് ലൈന്‍ തുടങ്ങിയ പദ്ധതികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. എതിര്‍ത്തവര്‍ പിന്നീട് പദ്ധതിക്കൊപ്പം നിന്നു.
വന്‍കിട പദ്ധതികള്‍ ലക്ഷ്യമിട്ടാല്‍ അത് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകാറുണ്ട്. സമയോചിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കെ എ എസ് ശമ്പളം ഉദ്യോഗസ്ഥരുടെ കഴിവ് കാരണമെന്ന് പുതുക്കി നിശ്ചയിച്ചത്.എതിര്‍പ്പുകളെ മറികടക്കാനാവുമെന്നും ഇവിടെ ഒന്നും നടക്കില്ല എന്നതുമാറി പലതും നടക്കുമെന്ന നിലയായെന്നും മുഖ്യമന്ത്രി പറഞ്ഞു.