വനം വികസന കോര്പറേഷന് ചെയര്‍പേഴ്സണായി ലതിക സുഭാഷിനെ നിയമിച്ചു. നിലവില്‍ എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതിക സുഭാഷ്. വനം വികസന കോര്പറേഷന് ചെയര്‍പേഴ്സണായി തിങ്കളാഴ്ച ചുമതലയേല്‍ക്കുമെന്ന് ലതിക സുഭാഷ് അറിയിച്ചു. കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷ് എല്‍ഡിഎഫില്‍ എത്തിയത് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് ശേഷം.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായിരുന്ന ലതിക കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് വിട്ടത് തുടര്‍ന്ന് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുകയും തെരഞ്ഞെടുപ്പിന് ശേഷം എന്‍.സി.പിയില്‍ ചേരുകയുമായിരുന്നു.