CLOSE

ശബരിമലയില്‍ മണ്ഡലപൂജ നാളെ; തങ്ക അങ്കി ചാര്‍ത്തി ദീപാരാധന ഇന്ന്

Share

ശബരിമല: ശബരിമല അയ്യപ്പ ഭക്തര്‍ക്ക് ദര്‍ശന സുകൃതമായി ഇന്ന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടക്കും. മണ്ഡലകാല തീര്‍ത്ഥാടനത്തിനു സമാപ്തി കുറിച്ചു നാളെയാണു മണ്ഡലപൂജ.

തങ്കഅങ്കി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്കു പമ്പയില്‍ എത്തും. 3 മണി വരെ പമ്പാ ഗണപതികോവിലില്‍ ദര്‍ശനത്തിനു വെയ്ക്കും. പിന്നീട് പെട്ടിയിലാക്കി ചുമന്ന് അയ്യപ്പസേവാ സംഘം പ്രവര്‍ത്തകര്‍ സന്നിധാനത്തെത്തിക്കും.

സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരിയും ഏറ്റുവാങ്ങും. തുടര്‍ന്ന് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന.

നാളെ പകല്‍ 11.50നും 1.15നുമിടയ്ക്കു മീനം രാശി മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും. മണ്ഡലകാല തീര്‍ഥാടന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 10നു നട അടയ്ക്കും. മകരവിളക്ക് തീര്‍ത്ഥാടനത്തിനായി 30നു വൈകിട്ട് 5നു വീണ്ടും തുറക്കും.

Leave a Reply

Your email address will not be published.