ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയാറെന്ന് സുരേഷ് ഗോപി എംപി. ‘ഒരോ കൊലപാതകവും അതേത് മതമായാലും രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ സമാധാനം കൂടി കെടുത്തുന്നു. അത് രാജ്യത്തിന്റെ വളര്‍ച്ചയെ തന്നെയാണ് ബാധിക്കുന്നത്’- ആലപ്പുഴയില്‍ രണ്‍ജീത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ആലപ്പുഴയിലെ ഒബിസി മോര്‍ച്ചാ നേതാവ് രണ്‍ജിത്ത് കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്ക് സംസ്ഥാനം വിട്ടു പോകാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച കാരണമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം പ്രതികളെ സഹായിക്കുന്നതിലേക്ക് സര്‍ക്കാരിനെ നയിക്കുകയാണ്. കേസ് അന്വേഷണത്തില്‍ സര്‍ക്കാരിനെ എസ്ഡിപിഐ സ്വാധീനിച്ചുവെന്നും വി മുരധീരന് വിമര്‍ശിച്ചു.