എറണാകുളം: കാലടിയില്‍ രണ്ട് സി പി ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മരോട്ടിച്ചോട് സ്വദേശികളായ സേവ്യര്‍,ക്രിസ്റ്റ്യന്‍ ബേബി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം.
സിപിഎം വിട്ട് പ്രവര്‍ത്തകര്‍ സിപിഐ യിലേക്കെത്തിയതില്‍ തര്‍ക്കമുണ്ടായിരുന്ന പ്രദേശത്താണ് അക്രമണമുണ്ടായത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും,പരിസരത്തെ വാഹനങ്ങളും സ0ഘര്‍ഷത്തില്‍ തകര്‍ത്തു. ഇരുവിഭാഗവും ക്രിമിനല്‍ കേസിലെ പ്രതികളെന്ന് പോലീസ് വ്യക്തമാക്കി.