കൊച്ചി: ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ സുരക്ഷ കര്‍ശനമാക്കി പോലീസ്. പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് സാന്നിധ്യം. മാളുകളില്‍ മഫ്തി പോലീസിനെ വിന്യസിച്ചു. രാത്രി 11 മണിക്ക് ശേഷം റോഡില്‍ വാഹന പരിശോധന കര്‍ശനമാക്കും.
എന്നാല്‍ ഇടുക്കിയിലെ ചെക്പോസ്റ്റുകളിലും അതിര്‍ത്തി മേഖലകളിലും എക്സൈസിന്റെ വ്യാപക പരിശോധന. ലഹരി വസ്തുക്കള്‍ കടത്താനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പരിശോധന. തമിഴ്നാട് അതിര്‍ത്തികളിലെ സമാന്തര മേഖലകളിലും പോലീസ് പരിശോധന ശക്തമാക്കി. റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടി തടയാനുള്ള നടപടികളും സ്വീകരിച്ചു.
അതേസമയം കോവിഡ് കേസുകള്‍ കൂടുന്നു, പുതുവര്‍ഷാഘോഷങ്ങള്‍ക്ക് വിലക്കുമായി മഹാരാഷ്ട്ര . നാലുപേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നതിന് വിലക്ക് അടക്കമുള്ള കര്‍ശന നടപടികളിലേക്കാണ് മഹാരാഷ്ട്ര കടന്നിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളിലേക്ക് സംസ്ഥാനമെത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്ര നടപടികള്‍ കടുപ്പിക്കുന്നത്. ഒമിക്രോണ്‍ കേസുകള്‍ കുത്തനെ കൂടാന്‍ തുടങ്ങിയതോടെ പുതുവല്‍സരാഘോഷത്തിന് മഹാരാഷ്ട്ര പൂട്ടിട്ടു.