CLOSE

വര്‍ഗീയതക്കെതിരെ മറ്റൊരു വര്‍ഗീയത വേണ്ട: മുഖ്യമന്ത്രി പിണറായി വിജയന്‍

Share

വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത കൊണ്ട് നേരിടുകയല്ല വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എസ്ഡിപിഐയും ആര്‍ എസ്എസും മതനിരപേക്ഷത തകര്‍ക്കുകയാണ്.

കേരളത്തിന്റെ തനിമ തകര്‍ക്കാനുള്ള ശ്രമം ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

മുസ്ലിം ലീഗ് സമൂഹത്തില്‍ വര്‍ഗീയ നിറം പകര്‍ത്താന്‍ നോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് വിഷയത്തില്‍ ഈ നീക്കമാണ് നടന്നത്. വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. അതുകൊണ്ടാണ് സാവകാശം ചര്‍ച്ച ചെയ്തിട്ടുമതി എന്ന് തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചു. ലീഗിന് മാത്രം ഇത് അംഗീകരിക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *