CLOSE

ജോജു ജോര്‍ജിന് പിന്തുണ നല്‍കി സംവിധായകന്‍ ആഷിഖ് അബു

Share

കൊച്ചി: നടന്‍ ജോജു ജോര്‍ജിന് പിന്തുണ നല്‍കി സംവിധായകന്‍ ആഷിഖ് അബു.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി വീണ്ടും എത്തിയ സാഹചര്യത്തിലാണ് ആഷിക് അബു പിന്തുണ അറിയിച്ചത്.

‘യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’, എന്ന കുറിപ്പും ആഷിക് അബു പങ്കുവച്ചു.ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ ദേശീയപാതാ ഉപരോധ സമരത്തിനെതിരെ ജോജു പ്രതികരിച്ചതാണ് വിവാദങ്ങളുടെ തുടക്കം.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ജോജുവിന്റെ വാഹനം തല്ലി തകര്‍ക്കുകയും ചെയ്തു. ജോജുവിനെതിരേ അക്രമം നടത്തിയവര്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *