CLOSE

കേരള പോലീസിന് മേല്‍ പിണറായി വിജയന് ഒരു നിയന്ത്രണവും ഇല്ല; ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍

Share

ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ശശി തരൂര്‍ ഇന്ത്യന്‍ രാഷ്രീയത്തിന്റെ നേര്‍വഴിയിലേക്ക് എത്തിയിട്ടില്ല. കെ റെയ്ലിനെതിരായ നിവേദനത്തില്‍ ഒപ്പ് വെയ്ക്കാത്തതില്‍ ശശി തരൂര്‍ വിശദീകരണം നല്‍കി.

തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു എം.പി മാത്രമാണെന്നും പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ തരൂരിന് പുറത്തു പോകേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കര്‍ശന നിലപാട് പാര്‍ട്ടിക്കുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ ആണ് സുധാകരന്‍ ഇക്കാര്യം പറഞ്ഞത്.

ഡിസംബര്‍ 28-ന് കോണ്‍ഗ്രസിന്റെ ജന്മദിനം വലിയ തോതില്‍ നടത്തുമെന്ന് സുധാകരന്‍ അറിയിച്ചു. പാര്‍ട്ടിയുടെ 137-ാം ജന്മദിനാഘോഷങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാനായി കെപിസിസി 137 രൂപ ചലഞ്ച് ഓണ്‍ലൈനായി നടത്തും.

കേരള പോലീസിന് മേല്‍ പിണറായി വിജയന് ഒരു നിയന്ത്രണവും ഇല്ല. കെ റെയില്‍ പിണറായി സര്‍ക്കാരിന് ഉണ്ടാക്കാനുള്ള പണം പദ്ധതി മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ എന്ത് മുന്‍ കരുതലാണ് പോലീസ് എടുത്തത്. അവര്‍ക്ക് ഇന്റലിജന്‍സ് സംവിധാനം ഇല്ലേ. അവര്‍ ചുമട്ട് തൊഴിലാളികളൊന്നും അല്ലല്ലോ. രാഷ്ട്രീയം കലര്‍ത്തി പോലീസിനെ നിഷ്‌ക്രിയമാക്കിയത് പോലീസ് തന്നെയാണ്.

Leave a Reply

Your email address will not be published.