ആലപ്പുഴ: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
രണ്ട് ലക്ഷം രൂപ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 2012 ആഗസ്റ്റ് 24 നാണ് കേസിനാസ്പദമായ സംഭവം.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 18-ാം വാര്‍ഡില്‍ വൃക്ഷവിലാസം തോപ്പില്‍ അന്‍ഷാദിനെ ( 27 ) കൊലപ്പെടുത്തിയ കേസിലാണ് പ്രതി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ തോപ്പില്‍ സുധീറിനെ(46) ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍ സീത ശിക്ഷിച്ചത്.